Mumbai Floods; Deer floating in the floodwater; Viral Video

viral videos



തലസ്ഥാനമായ മുംബൈ അടക്കം മഹാരാഷ്ട്ര സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മഴയാണ്. കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളത്തിന്റെ അടിയിലായതോടെ ജനജീവിതം ദുസഹമായി. വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു. അതിനിടെ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് നിരവധപ്പേരുടെ ജീവനാണ് നഷ്ടമായത്. ഇപ്പോള്‍ മുംബൈയിലെ ബോറിവലിയില്‍ പ്രളയജലത്തിലൂടെ നീന്തി വരുന്ന മാനിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ജനവാസകേന്ദ്രത്തിലാണ് മാന്‍ കുടുങ്ങപ്പോയത്. ചുറ്റും വെള്ളത്തില്‍ മുങ്ങി കാറുകള്‍ കിടക്കുന്നത് കാണാം. കാറുകള്‍ക്കിടയിലൂടെ സുരക്ഷിത സ്ഥാനം തേടിയാണ് മാനിന്റെ നീന്തല്‍ എന്ന് ഒറ്റ നോട്ടത്തില്‍ തോന്നാം.

(Visited 1 times, 1 visits today)